ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഓണാവേശം 2024 എന്ന പേരിൽ ജോയ് ആലുക്കാസ് ജ്വല്ലറിയുമായി ചേർന്ന് ഫോനിക്സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ വിപുലമായി ഓണം ആഘോഷിക്കാൻ തീരുമാനിച്ചു. പരിപാടിയുടെ ഫ്ലൈർ പ്രകാശനം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഹബീബുള്ള മുത്തുച്ചൂർ പ്രോഗ്രാം ജനറൽ കൺവീനർ ആയ അനീഷ് പ്രഭാകരനു നൽകിക്കൊണ്ട് നിർവഹിച്ചു. ഐ എ കെ പ്രസിഡന്റ് എബിൻ തോമസ്, വിമൻസ് ഫോറം ചെയർ പേഴ്സൺ രാജി ഷാജി മാത്യു എന്നിവരോടൊപ്പം ഇടുക്കി അസോസിയേഷന്റെ മറ്റു നേതാക്കളും സന്നിഹിതർ ആയിരുന്നു.
സെപ്റ്റംബർ 20 നു നടക്കുന്ന ഓണാഘോഷത്തിൽ പ്രമുഖ ടെലിവിഷൻ കലാകാരനായ അരുൺ ഗിന്നസ് പങ്കെടുക്കും. അതോടൊപ്പം കുവൈറ്റിലെ വിവിധ കലാകാരൻമാർ, ഇടുക്കി അസോസിയേഷനിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടായിരിക്കും. നൃതനൃത്ത്യ ങ്ങൾ, ഗാനമേള, സാംസ്‌കാരിക പരിപാടികൾ എന്നിവ മേളയെ സമ്പന്നമാക്കും.
2006 ഇൽ രൂപീകൃതമായ ഇടുക്കി അസോസിയേഷൻ അന്ന് മുതൽ നിരവധി സാംസ്‌കാരിക, സാമൂഹ്യ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആളുകളിലെ, പ്രത്യേകിച്ചു സ്ത്രീകളിലെയും കുട്ടികളിളെയും സർഗ്ഗാത്മകത കണ്ടെത്തി പരിപോഷിപ്പിക്കാനും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തി ഒരു സാംസ്‌കാരിക വാഹിനി ആയി സ്വയം അടയാളപ്പെടുത്താൻ ഇടുക്കി അസോസിയേഷൻ കുവൈറ്റിനു കഴിഞ്ഞിട്ടുണ്ട്.
ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.