കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ കുവൈത്തിലെ പള്ളികളെ ഇഫ്താർ വിരുന്ന് ഒരുക്കുന്നതിന് അനുമതിയില്ല. ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച സർക്കുലർ ഇറക്കി . കൊവിഡ്-19 വ്യാപനം തടയുന്നതിനായുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണിത്. അതേസമയം ഭക്ഷണസാധനങ്ങൾ പാക്കറ്റുകളിലാക്കി നൽകാവുന്നതാണ്. റമദാൻ ടെന്റുകൾക്ക് പള്ളി പരിസരത്ത് നിരോധനം ഏർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. പള്ളികൾക്ക് സമീപം റമദാൻ ടെന്റുകൾക്ക് നിരോധനം ഒത്തുചേരൽ തടയാനാണ് എന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.