കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും സഹജീവികള്‍ക്ക് തുണയായി കുവൈത്തിലെ പ്രവാസി കൂട്ടായ്‌മയായ പ്രയാണം കുവൈത്ത്. സംഘടന വര്‍ഷങ്ങളായി നടത്തിവരുന്ന ജനക്ഷേമ പരിപാടികളുടെ ഭാഗമായി മരുഭൂമിയിലെ തൊഴിലാളികള്‍ക്ക് ഇഫ്‌താര്‍ കിറ്റികുള്‍ വിതരണം ചെയ്‌തു. പ്രയാണം കുവൈത്ത് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോയ് അഗസ്‌റ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ജന്മം നല്‍കിയ നാടിനൊപ്പം ജീവിതം നല്‍കിയ കുവൈത്തിനും രാജ്യത്തെ ആതുരസേവകരെയും, ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനും , നിയമപാലകരെയും പ്രയാണം കുവൈത്ത് അഭിനന്ദിക്കുകയും നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.
അതോടൊപ്പം സംഘടനാംഗങ്ങള്‍ക്കുള്ള ഇഫ്‌താര്‍ കിറ്റുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അവരവരുടെ താമസസ്ഥലങ്ങളിലെത്തിച്ച് നല്‍കി. 2017ല്‍ കലഞ്ഞൂര്‍ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കൂട്ടായ്‌മയാണ് പ്രയാണം..
ആരോഗ്യസുരക്ഷാ നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടു നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് മനോജ് കോന്നി, കോഡിനേറ്റര്‍ രമേശ് ചന്ദ്രന്‍, ജനറല് സെക്രട്ടറി ഗിരിജ വിജയന്‍, ട്രഷറര്‍ സിനു ജോണ്‍, കണ്‍വീനര്‍മാരായ രമേശന്‍ നായര്‍, പ്രകാശ് മുണ്ടക്കയം, സനീഷ് മുണ്ടക്കയം, ഹരീഷ്, ബിജു.വി, ശ്രീകുമാര്‍ സതീദേവി, ജോമി ജോസ്, ബിന്ദു ബാലമുരളി, ജയപ്രകാശ്, ശോഭ വിജയന്‍, വിനയന്‍ എന്നിവര്‍ പങ്കെടുത്തു.