മുൻ ഐ ജി ഗീതാ പ്രഭാകർ തമിഴ്നാട്ടിലേക്ക് മുങ്ങിയോ?

ജോർജുകുട്ടിയെ തളയ്ക്കാൻ നോക്കി വീണ്ടും പണി കിട്ടിയ മുൻ ഐജി ഗീതാ പ്രഭാകർ മുങ്ങിയോ എന്ന ചോദ്യത്തിന് മറുപടിയായി ഒരു വീഡിയോ സന്ദേശമെത്തി. കേരളത്തിന് പുറത്ത് അങ്ങ് തമിഴ്നാട്ടിൽ നിന്നാണ് അത് വന്നത്

ലാലേട്ടൻ ഫാൻസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്നാട്ടിൽ വെച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇഡിലി പാത്രം മേടിക്കാൻ വന്നതാണെന്നു തോന്നുന്നു’- എന്നാണ് വീഡിയോയിൽ കാണുന്ന യുവാവ് പറയുന്നത്. പിന്നീട് കൈയിൽ സ്റ്റീൽ പാത്രവുമായി കടക്കാരനോട് സംസാരിക്കുന്ന സ്ത്രീയെ കാണാം. ഇവരുടെ മാസ്ക് മാറ്റാൻ ആവശ്യപ്പെടുകയും കേരളത്തിൽ നിന്നും ഒളിച്ചു നടക്കുകയാണോ ചോദിക്കുകയും ചെയ്തു. ആ ചോദ്യത്തിന് മാസ്ക് മാറ്റി പുഞ്ചിരിച്ചുകൊണ്ട് അയ്യോ എന്നു പറയുന്നു ദൃശ്യം സിനിമയിൽ ജോർജുകുട്ടിയെ വിറപ്പിച്ച ഗീതാ പ്രഭാകർ. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് നടി ആശാ ശരത്തിന് ലഭിച്ചത്. ഒരു തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾതമിഴ്നാട്ടിലാണ് അവർ. അവിടെ വച്ച് ചിത്രീകരിച്ച വീഡിയോ തന്നെയാണ് തൻറെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്