ഐ ഐ സി  മദ്രസ ഫെസ്റ്റ് വെള്ളിയാഴ്ച

0
27
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റ് മദ്രസയിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഓൺലൈൻ മദ്രസ ഫെസ്റ്റ് ഈ വരുന്ന വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 7  മണി വരെ നടക്കുമെന്നു ഐ ഐ സി വിദ്യഭ്യാസ സെക്രട്ടറി അനസ് മുഹമ്മദ്, ഐ ഐ സി മദ്രസ പ്രിൻസിപ്പാൾ അബൂബക്കർ സിദ്ധീഖ് മദനി, കോഓർഡിനേറ്റർ ബിൻസീർ എന്നിവർ അറിയിച്ചു.
അബ്ബാസിയ,സാൽമിയ, ഫഹാഹീൽ എന്നീ മൂന്ന് ഏരിയകളിൽ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത് . 4 സൂം സ്റ്റേജുകളിലായി സീനിയർ, ജൂനിയർ, സബ്ജൂനിയർ, കിഡ്‌സ് വിഭാഗങ്ങളിൽ 36 ഇനങ്ങളിലായിട്ടാണ്  മത്സരങ്ങൾ നടക്കുന്നത്. വൈകിട്ട് 6 :30 നാണു ഗ്രാൻഡ് ഫൈനൽ .  മത്സരങ്ങൾ കഴിയുന്ന ഉടനെ തന്നെ  ഫലങ്ങൾ അറിയാവുന്ന രീതിയിലാണ് ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത് .
കൂടുതൽ വിവരങ്ങൾക്ക് : 66405706 , 97562375 , 99060684 , 65829673 എന്നീ നമ്പറിൽ ബന്ധപ്പെടുക