കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിന് കീഴിലുള്ള ഖുർആൻ ലേണിംഗ് സ്കൂൾ (ഖ്യു.എൽ.എസ്) സംഘടിപ്പിക്കുന്ന ഓൺലൈൻ റയ്യാൻ മത്സരത്തിലെ ആദ്യ ദിനത്തിൽ ആസിൽ മുഹമ്മദ് യൂ.പി (മാത്തൂർ), ഫൈസൽ ജലീബ് (വളാഞ്ചേരി) എന്നിവർ വിജയിച്ചു. കൂടുതൽ പേർ ശെരിയുത്തരം നൽകിയതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരെഞ്ഞെടുത്തത്. മത്സരം റമളാൻ ഒന്ന് മുതൽ അവസാനം വരെ നീണ്ടു നിൽക്കും. ഓരോ ദിവസവും കുവൈത്തിൽ നിന്നും കുവൈത്തിന് പുറത്ത് നിന്നുമായി ഓരോ വിജയികളെയാണ് തെരെഞ്ഞെടുക്കുന്നത്. ജി.സി.സി രാജ്യങ്ങൾ, യൂ.കെ, തുർക്കി, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നായി നൂറ് കണക്കിന് പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
കുവൈത്തിലെയും നാട്ടിലെയും പ്രമുഖരുടെ വ്യതസ്ഥ ഇസ്ലാമിക വിഷയങ്ങളിലുള്ള ഓരോ 5 മിനുട്ട് പ്രഭാഷണം കേട്ട് അതിൽ നിന്നുള്ള ചോദ്യത്തിന് ഓൺലൈൻ മുഖേനെ ഉത്തരം നൽകുന്ന രൂപത്തിലാണ് മത്സരം. മത്സരത്തിൽ ഓരോ ദിവസത്തെയും വിജയികൾക്കും മെഗാ മത്സ വിജയികൾക്കും സമ്മാനം വിതരണം ചെയ്യും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക +965 55132529, 66560439
മത്സരത്തിന് ഐ.ഐ.സി ഖ്യു.എൽ.എസ് സെക്രട്ടറി മുർഷിദ് അരീക്കാട്, സൈദ് മുഹമ്മദ്, ബിൻസീർ പുറങ്ങ്, മുഹമ്മദ് ആമിർ എന്നിവർ നേതൃത്വം നൽകുന്നു.