IISലെ മാതൃസംഗമം വേറിട്ട അനുഭവമായി

0
26

 

കുവൈറ്റ്: മംഗഫിൽ പ്രവർത്തിക്കുന്ന ഇൻഡ്യ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർത്ഥികളുടെ മാതൃ വേദിയായ “ഇന്നർ വീൽ” വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. ആകാശനീലിമയാർന്ന വേഷവിധാനങ്ങളോടെ മാതാക്കൾ സംഗമിച്ചപ്പോൾ അതൊരു വേറിട്ട അനുഭവമായി പലർക്കും. നീല വിഹായസ്സിന്റെ നീലിമ ദ്യോതിപ്പിക്കുന്ന വിശ്വാസം, സ്ഥിരത, വിവേകം, പങ്കാളിത്വം എന്നിവയായിരുന്നു ചർച്ചകളിൽ അനാവൃതമായത്.

സന്നിഹിതരായ മാതൃസമൂഹത്തെ ഇന്നർ വീൽ കൺവീനർ റീജ സന്തോഷ് സ്വാഗതം ചെയ്തു. പരീക്ഷയുമായി ബന്ധപ്പെട്ട് മാതാക്കൾ അറിഞ്ഞിരിക്കേണ്ടതും അത്യന്താപേക്ഷിതവുമായ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.

അമ്മമാരുടെ സ്വരമാധുരിയാർന്ന ഗാനാലാപനത്തോടും നൃത്തനൃത്യങ്ങളോടെയുമാണ് പരിപാടികൾക്ക് തിരശ്ശീല വീണത്. വൈസ് പ്രിൻസിപ്പാൾ ഇന്ദുലേഖ സുരേഷിന്റെ മാർഗ്ഗനിർദ്ദേശങ്ങളോടുകൂടിയാണ് “ഇന്നർ വീൽ” സംഘടിപ്പിച്ചത്