കൊച്ചി: സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിട്ട സംഭവത്തിൽ കസ്റ്റംസ് കമ്മീഷ്ണര്‍ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറല്‍ നോട്ടീസയച്ചു. കസ്റ്റംസ് കമ്മീഷണർ ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സി.പി.എം നേതാവ് കെ.ജെ ജേക്കബ് ഒരു സാങ്ഷന് പെറ്റീഷന് എ.ജിക്ക് മുമ്പാകെ നല്‍കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് എ.ജി കസ്റ്റംസ് കമ്മീഷ്ണര്‍ക്ക് നേട്ടീസ് അയച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ ഇതിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്‍കാമെന്ന നിബന്ധനിയിലാണ് നല്‍കിയത്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ നല്‍കിയത് കോടതിയലക്ഷ്യമാണ്. അതുകൊണ്ട് കസ്റ്റംസ് കമ്മീഷ്ണര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പെറ്റീഷന് നല്‍കിയത്. .