വ്യാജരേഖ ചമച്ചതിന് കുവൈത്തിൽ ഇമാമിന് 3000 ദിനാർ പിഴ

0
21

കുവൈത്ത് സിറ്റി: വ്യാജ ഔദ്യോഗിക രേഖകൾ ചമച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് കോടതി ഇമാമിനെ ശിക്ഷിച്ചു. അംഗപരിമിതനായ മകനെ താൻ പരിപാലിച്ചുവെന്നും പ്രസ്താവിക്കുന്ന രേഖകളാണ് വ്യാജമായി നിർമ്മിച്ചത്, ഈ രേഖകൾ മുഖേന സാമ്പത്തിക ആനുകൂല്യങ്ങൾ നേടുന്നതിനുള്ള പരിചരണത്തിനുള്ള അവകാശം മകൻറെ ഭാര്യ ഉപേക്ഷിച്ചു എന്നും ഇയാൾ സ്ഥാപിച്ചിരുന്നു.മകന്റെ സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിയതിനും മകൻറെ ഭാര്യ അറിയാതെ പരിചരണം ഉപേക്ഷിച്ചുവെന്ന അവരുടെ അംഗീകാരം കൃത്രിമമായി നേടിയതിനും ഇമാമിനെതിരെ കോടതി 3,000 KD പിഴ ചുമത്തി