കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത വർക്കും ക്വാറൻ്റൈൻ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് നൽകില്ലെന്ന്ആരോഗ്യമന്ത്രാലയം. പുതിയ കോവിഡ് വകഭേദങ്ങൾ കുവൈത്തിലേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സംരക്ഷണത്തിനായി വാക്സിനേഷൻ എടുത്തവർ ഉൾപ്പെടെ എല്ലാവരും മുൻകരുതൽ യാത്രാ നടപടികൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് പറഞ്ഞു.
കുവൈത്തിലേക്ക് വരുന്നവരിൽ നിന്നും പി സി ആർ പരിശോധനയ്ക്കായി സാമ്പിളുകൾ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതായും തുടർന്ന് നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്തുന്നുണ്ടെന്നും അൽ സനദ് ഊന്നിപ്പറഞ്ഞു. കുവൈറ്റിന് പുറത്ത് നിന്ന് വൈറസ് പകരുന്നത് ഒഴിവാക്കാൻ വാക്സിൻ സ്വീകരിച്ച വ്യക്തികളും ഈ നടപടികൾക്ക് വിധേയരാകണം എന്ന് അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിൽ വാക്സിനേഷൻ സ്വീകരിച്ചവർ ഉയർന്ന ശരീര താപനില, തലവേദന അല്ലെങ്കിൽ വാക്സിൻ കുത്തിവച്ച ഭാഗത്ത് വേദന പോലുള്ള ഏതെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ ഇതുസംബന്ധിച്ച വിവരം മന്ത്രാലയത്തിന്റെ ലിങ്കി നൽകണമെന്നും അദ്ദേഹം പറഞ്ഞു.