കോഴി കയറ്റുമതി നിരോധിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറെടുക്കുന്നു

0
25

കുവൈത്ത് സിറ്റി: കോഴി കയറ്റുമതി നിരോധിക്കാൻ മന്ത്രാലയം തയ്യാറെടുക്കുന്നതായി വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷാരിയാൻ അറിയിച്ചു. അതോടൊപ്പം രാജ്യത്ത് 1,420  ചെറുകിട, ഇടത്തരം കമ്പനികൾക്ക് സംരംഭ വികസനത്തിനുള്ള ദേശീയ ഫണ്ടിന്റെ പിന്തുണ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിൽ 41 ശതമാനം വാണിജ്യ മേഖലയിലും 40 ശതമാനം സേവന മേഖലയിലും 12 ശതമാനം വ്യവസായ മേഖലയിലും 5 ശതമാനം കരകൗശല മേഖലയിലുമാണ്. അതോടൊപ്പം സർക്കാർ മേഖലയേക്കാൾ ക്രിയാത്മകമാണ് സ്വകാര്യ മേഖലയെന്നും സർഗ്ഗാത്മക ചിന്തകൾ അനുവദിക്കുന്ന ചടുലത സർക്കാരിന് ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.