കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേന പ്രവാസികളെ ഫോണിൽ വിളിച്ച് കബളിപ്പിച്ച് പണം തട്ടുന്ന സംഘം വീണ്ടും സജീവമായതായി റിപ്പോർട്ട് . എംബസി നമ്പറുകള്‍ പോലും ക്ലോണ്‍ ചെയ്തുകൊണ്ടാണ് തട്ടിപ്പ് നടക്കുന്നത്. ഈ രീതിയിൽ ഇതിൽ തപ്പി ന് ഇരയായ നിരവധി സംഭവങ്ങളെക്കുറിച്ച് എംബസിയിൽ പരാതി ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പുനൽകി. എംബസിയിൽ ജീവനക്കാർ ആരുംതന്നെ പ്രവാസികളെ ഫോണിൽ ബന്ധപ്പെട്ട് പണമിടപാടുകളും ബാങ്കിംഗ് വിവരങ്ങളും ആവശ്യപ്പെടില്ല എന്ന് എന്ന് എംബസി വൃത്തങ്ങൾ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം രം ഫോൺകോളുകൾ ലഭിച്ചാൽ ജാഗ്രത തരം ഫോൺകോളുകൾ ലഭിച്ചാൽ ജാഗ്രത പുലർത്തണമെന്നും ഫോൺകോളുകൾ സംബന്ധിച്ച വിവരങ്ങൾ ഉടനടി hoc.kuwait@mea.gov.in എന്ന eവിലാസത്തില്‍ റിപ്പോർട്ട് ചെയ്യണമെന്നും എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.