കുവൈത്ത് സിറ്റി : ഡിസംബർ 12 മുതൽ 18 വരെ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക്, ഓപ്പറേഷൻ സെക്ടർ ആരംഭിച്ച ട്രാഫിക് കാമ്പെയ്‌നുകളുടെ ഫലമായി പിടിച്ചത് 22,142 ട്രാഫിക് നിയമലംഘനങ്ങൾ. ഇതിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, റോഡുകളിലെ അശ്രദ്ധയുമാണ് ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങൾ,
ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് 69 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാവാത്ത 41 പേരെയും പിടികൂടി. പ്രചാരണ വേളയിൽ 23 വാഹനങ്ങളും മോട്ടോർ സൈക്കിളുകളെയും പിടികൂടി മന്ത്രാലയ ഗാരേജിലേക്ക് കൊണ്ടുപോയി, 12 കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യറിയ്ക്കും അന്വേഷണ അധികാരികൾക്കും കൈമാറി.