തുറന്നുപറച്ചിലുകളുടെ മീ.. റ്റു… വസന്തം കുവൈത്തിലും

0
19

കുവൈത്ത് സിറ്റി: മീ റ്റു വസന്തം കുവൈത്തിലും. യാഥാസ്ഥിതികത്വത്തിൻറെ മൂടുപടം ഉപേക്ഷിച്ചാണ് കുവൈത്തിലെ സ്ത്രീകളും തങ്ങൾ നേരിട്ട അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത്.
ഒരു ജനപ്രിയ ഫാഷൻ ബ്ലോഗർ ആരംഭിച്ച സോഷ്യൽ മീഡിയ കാമ്പെയ്‌ൻ ആണ് ഇതിന് വഴിതുറന്നത്

“ലാൻ അസ്കെറ്റ്”(ഞാൻ നിശബ്ദനായിരിക്കില്ല) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് രാജ്യം ഇതുവരെ കണ്ടതിൽ വിഭിന്നമായി സമൂഹ മാധ്യമത്തിലൂടെ സ്ത്രീകൾ തങ്ങൾ നേരിട്ട അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത്. ഇത്തരം അനുഭവങ്ങൾ തുറന്നുപറയുന്നത് ‘മാനക്കേടാണ്’ എന്ന പുരാതന ചിന്താഗതികളെ കുഴിച്ചുമൂടി ഒട്ടനവധി യുവതികളും സ്ത്രീകളുമാണ് തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറയുന്നത്.

25 ദശലക്ഷത്തിലധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സുള്ള കുവൈറ്റ് ഫാഷൻ ബ്ലോഗർ അസിയ അൽ ഫറാജ് കഴിഞ്ഞ ആഴ്ച അപ്‌ലോഡ് ചെയ്ത ഒരു സ്‌ഫോടനാത്മക വീഡിയോ ആണ് ഇതിനു തുടക്കമിട്ടത്. തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളാണ് അവർ അതിൽ പങ്കുവെച്ചത്


ഞാൻ പുറത്തിറങ്ങുമ്പോഴെല്ലാം ഏതെങ്കിലും രീതിയിൽ ഇരയാക്കപ്പെടുന്നു , അല്ലെങ്കിൽ മറ്റൊരു സ്ത്രീ തെരുവിൽ ഉപദ്രവിക്കപ്പെടുന്നു, അതി വൈകാരികമായ വീഡിയോയിൽ അവർ പറഞ്ഞു, താൻ കാറിലേക്ക് നടന്നു വരുമ്പോൾ ഭയപ്പെടുത്താൻ എന്നോണം ഒരു വാഹനം തൻറെ നേർക്ക് ഒരാർ ഓടിച്ചു വരുന്നു “നിങ്ങൾക്ക് ലജ്ജയില്ലേ? എന്നവർ ചോദിക്കുന്നു. രാജ്യത്ത് വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത് ഇനിയും ആവർത്തിക്കാൻ അനുവദിക്കരുതെന്നും പറയുന്നു. 2017 അമേരിക്കയിൽ ആരംഭിച്ച മീറ്റു ക്യാംപെയിൻ കുവൈത്തിൽ വലിയ രീതിയിൽ ചലനം സൃഷ്ടിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു
അമേരിക്കയിലെ കുവൈത്ത് എംബസി മീ റ്റൂ ക്യാമ്പയിന് പിന്തുണ അറിയിച്ചുകൊണ്ട് ഉണ്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു