കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂൺ മാസത്തിൽ തൊഴിലാളികളെ രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചു. മാനവവിഭവശേഷി അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവിറക്കി.
ഇതുസംബന്ധിച്ച ലംഘനങ്ങൾ കണ്ടെത്തുന്നതിന് പിഎഎമ്മിൽ നിന്നുള്ള പരിശോധനാ സംഘങ്ങൾ വർക്ക് സൈറ്റുകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തുമെന്നും അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൂസ പത്രക്കുറിപ്പിൽ പറഞ്ഞു.
തൊഴിൽ സ്ഥലങ്ങളിലെ എല്ലാ തൊഴിലാളികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ബിസിനസ്സ് ഉടമകൾ ബാധ്യസ്ഥരാണ്, അതുപോലെ തന്നെ അന്താരാഷ്ട്ര തൊഴിൽ ചട്ടങ്ങളും അവരുടെ അനുബന്ധ നിയമങ്ങളും പാലിക്കണം എന്നും അദ്ദേഹം പറഞ്ഞു.