കുവൈത്തിൽ റിപ്പോർട്ട് ചെയ്യുന്ന, കൊലപാതകം അടക്കമുള്ള അക്രമങ്ങളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു

0
53

കുവൈത്ത് സിറ്റി: സമീപ വർഷങ്ങളിൽ രാജ്യത്ത് ഉണ്ടാകുന്ന കൊലപാതകം അടക്കമുള്ള ആക്രമണോത്സുക സംഭവങ്ങളിൽ കാര്യമായ വർധനവുണ്ടായിട്ടുള്ളതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഇതിൻ്റെ കാരണങ്ങൾ പഠിക്കാനും ഇത്തരം സംഭവങ്ങളിൽ നിന്ന് യുവാക്കളെ സംരക്ഷിക്കുന്നതിനായി ഫലപ്രദമായ പരിഹാരങ്ങൾ വികസിപ്പിക്കാനും അടിയന്തിര നടപടി ആവശ്യമാണെന്ന്  റിപ്പോർട്ടിൽ പറയുന്നുണ്ട്.

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അക്രമ സംഭവങ്ങളിൽ 72% മയക്കുമരുന്നാണ് പ്രധാന വില്ലൻ എന്ന്  സുരക്ഷാ, നിയമ സ്രോതസ്സുകൾ വ്യക്തമാക്കിയതായും വാർത്തയിലുണ്ട്.