റമദാനിൽ, 14 ദശലക്ഷം വിശ്വാസികൾ മദീനയിലെ പ്രവാചകന്റെ പള്ളിയിൽ എത്തി പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 944,355-ലധികം ആളുകൾ അൽ റൗദ അൽ ഷരീഫയിൽ സന്ദർശിക്കുകയും ആരാധിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. സമീപ വർഷങ്ങളിൽ കൂടുതൽ പേർ പ്രവാചകന്റെ പള്ളിയിലേക്ക് വന്നതായി രണ്ട് വിശുദ്ധ മസ്ജിദുകളുടെയും ചുമതലയുള്ള ജനറൽ പ്രസിഡൻസിയിൽ എക്സിക്യൂട്ടീവ് ആൻഡ് ഫീൽഡ് അഫയേഴ്‌സ് ഡെപ്യൂട്ടി ജനറൽ പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ അലി അൽ അയ്യൂബി പറഞ്ഞു.
റമദാനിൽ, പ്രത്യേകിച്ച് വിശുദ്ധ മാസത്തിന്റെ അവസാന പത്ത് ദിവസങ്ങളിൽ ഏജൻസികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായി അൽ അയൂബി പറഞ്ഞു. റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ 4 ദശലക്ഷത്തിലധികം തീർത്ഥാടകർ ഉംറ നിർവഹിച്ചു.പുണ്യമാസത്തിൽ 4,200,000-ത്തിലധികം തീർഥാടകർക്ക് ഗ്രാൻഡ് മസ്ജിദിലേക്ക് പ്രവേശനം അനുവദിച്ചതായി തഫ്വീസ് ആൻഡ് ക്രൗഡ് മാനേജ്‌മെന്റ് അണ്ടർ സെക്രട്ടറി ജനറൽ ഒസാമ അൽ ഹുജൈലി പറഞ്ഞു.