കുവൈത്ത് സിറ്റി: സൗദി സമുദ്രാതിർത്തിയിൽ സൗദിയുടെ കോസ്റ്റ്ഗാർഡ് ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ കുവൈത്ത് സ്വദേശി കൊല്ലപ്പെട്ടു. നാല് പേരെ സൗദി കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി സൗദി അരാംകോ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അപകട വിവരം ലഭിച്ചതോടെ സൗദിയിലെ കുവൈത്ത് എംബസി വിഷയത്തിൽ ഇടപെട്ടതായി റിപ്പോർട്ടിലുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ച് എംബസി നിരീക്ഷിക്കുകയും അപകടത്തിൽ കൊല്ലപ്പെട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു നടക്കുന്നുണ്ട്. ആശുപത്രിയിൽ കഴിയുന്ന നാലുപേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നതായി ആണ് വിവരം .
Home Middle East Kuwait ക്രൂസ് ബോട്ട് അപകടം, സ്വദേശി മരിച്ചു മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു