ജിസിസിയിൽ ഇന്ത്യക്കാരായ തൊഴിലാളികളുടെ എണ്ണത്തിൽ 50% വർദ്ധന

0
18

കുവൈത്ത് സിറ്റി: 2022 ലെ ആദ്യ ഏഴ് മാസങ്ങളിൽ ജിസിസി രാജ്യങ്ങളിലേക്ക് വന്ന ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി കണക്കുകൾ. ഈ വർഷം ജനുവരി മുതൽ ജൂലൈ മാസം വരെയുള്ള റിക്രൂട്ട്‌മെന്റിൽ 50% വർധനയുണ്ടായി, ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് ഇന്ത്യക്കാരായ് 189,000 പേർക്ക് വർക്ക്പെർമിറ്റുകൾ അനുവദിച്ചു, 2021 ൽ ഇത് 132,7000 ഉം 2020 ൽ 94,000 ഉം ആയിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിഞ്ഞതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള കൊടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന വീണ്ടും ഉണ്ടാകുന്നുണ്ട്.

ഗൾഫ് മേഖലയിലെ സാമ്പത്തിക വീണ്ടെടുപ്പും ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കിയതും ധാരാളം ഇന്ത്യക്കാരെ വീണ്ടും വിദേശങ്ങളിലേക്ക് മടങ്ങാൻ സഹായിക്കുന്നതായി
ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് യുഎഇയാണെന്ന് മന്ത്രി പറഞ്ഞു. സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഒമാൻ എന്നിവയ്ക്ക് തൊട്ടുപിറകിലുള്ള രാജ്യങ്ങൾ. മിഡിൽ ഈസ്റ്റിൽ 7.6 ദശലക്ഷം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്, അവരിൽ 341,000 പേർ യുഎഇയിലാണ് എന്നും അദ്ദേഹം പറഞ്ഞു.