കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരികപരിപാടികളിലൊന്നായ കുവൈറ്റ് അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു. മിഷ്രെഫ് ഫെയർ ഗ്രൗണ്ടിലാണ് 45-ാമ പുസ്തകമേള നടക്കുന്നത്. ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും സംസ്ഥാന യുവജനകാര്യ മന്ത്രിയും നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് ചെയർമാനുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി മേള ഉദ്ഘാടനം ചെയ്തു. ഈ മാസം 26 വരെയാണ് പരിപാടി.
18 അറബ് രാജ്യങ്ങളും 11 വിദേശ രാജ്യങ്ങളും കൂടാതെ 404 പ്രസാധക സ്ഥാപനങ്ങളും 117 മറ്റ് സംഘടനകളും പുസ്തകമേളയിൽ പങ്കെടുക്കുന്നു. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം .
പുസ്തകമേള മിഷ്രെഫ് ഫെയർ ഗ്രൗണ്ടിലെ 5, 6, 7, 7 ബി ഹാളുകളിലാണ് നടക്കുന്നത്, സന്ദർശകർക്ക് രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈകുന്നേരം 4:30 മുതൽ രാത്രി 10 മണി വരെയും സന്ദർശിക്കാ. വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ രാത്രി 10 മണിവരെയാണ് സന്ദർശന സമയം.