കുവൈത്തിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനുശേഷം ബൂസ്റ്റർ ഡോസിന് വൻ ഡിമാൻഡ്

0
26

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമിക്‌റോൺ വേരിയന്റിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തതിന് ശേഷം കോവിഡ് 19 വാക്‌സിനേഷന്റെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് എടുക്കാൻ മിഷ്‌റെഫ് വാക്‌സിനേഷൻ സെന്ററിൽ പൗരന്മാരും താമസക്കാരും ഉൾപ്പെടെ വലിയൊരു ജനവിഭാഗം ദിനേന എത്തുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, മൂന്നാം ഡോസ് എടുക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായ സാഹചര്യത്തിൽ വാക്സിനേഷൻ സെൻറിലെ നഴ്സുമാരുടെ എണ്ണം വർദ്ധിപ്പിച്ചു.ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അപ്പോയിന്റ്‌മെന്റ് കൂടാതെ മിഷ്‌റെഫ് വാക്‌സിനേഷൻ സെന്ററിലേക്ക് പോകാമെന്ന് ആരോഗ്യ മന്ത്രാലയം മുമ്പ് പ്രഖ്യാപിച്ചിരുന്നു, എന്നാൽ മൂന്നാമത്തെ ഡോസ് നിർബന്ധമല്ലാത്തതിനാൽ പലരും അത് സ്വീകരിക്കുന്നതിൽ നിന്ന് നേരത്തെ വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ രാജ്യത്ത് ഒമിക്‌റോൺ റിപ്പോർട്ട് ചെയ്തു എന്ന വാർത്ത പുറത്തുവന്നതിനു ശേഷം ബൂസ്റ്റർ ഡോസ് എടുക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായി.