കുവൈത്തി അധ്യാപകർ അധ്യാപന ജോലി കൂട്ടത്തോടെ ഉപേക്ഷിക്കുന്നു

0
23

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശിവത്ക്കരണം നടക്കുന്നതിനിടെ വിദ്യാഭ്യാസ മേഘലയിൽ നിന്നും കുവൈത്തി അധ്യാപകരുടെ വൻ കൊഴിഞ്ഞ് പോക്ക്. ഡിസേബിലിറ്റി കെയർ നിയമം, എൻഡ് ഓഫ് സർവ്വീസ് ബോണസ് എന്നിവയുടെ അനുമതിക്ക് ശേഷം ഈ അധ്യായന വർഷം 1700 അധ്യാപകരാണ് ജോലിയിൽ നിന്ന് ഒഴിവാകാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാധാരണ ഗതിയിൽ ഇത്തരത്തിലുള്ള രജിസ്ടേഷൻ 400 കടക്കാറില്ല. അതിൽ കൂടുതലും വിരമിക്കുന്നവർ ആയിരുന്നു.

കുവൈത്ത് വത്ക്കരണത്തിൽ വിദ്യാഭാസ മേഘല ഉൾപ്പെടുത്തിയിരുന്നില്ല. സിവിൽ സർവ്വീസ് കമ്മീഷൻ നിർഷ്ക്കർഷിക്കുന്ന 70 ശതമാനം തദ്ദേശീയരെന്ന മാനദണ്ഡം വിദ്യാഭ്യാസ മേഘലയിൽ ഉണ്ടെന്നുള്ളതാണ് കാരണം. കുവൈത്തി അധ്യാപകരുടെ എണ്ണം 73 ശതമാനവും വിദേശി അധ്യാപകർ 27 ശതമാനവുമാണ് ഉള്ളത്. അതേസമയം രാജിവെയ്ക്കുന്ന വിദേശ അധ്യാപകരുടെ എണ്ണം കുറഞ്ഞ് വരികയാണ്. അതിനിടെ വിദേശ അധ്യാപകരുടെ കാര്യത്തിൽ പ്രത്യേക കമ്മറ്റി രൂപികരിച്ചു.കോവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം രാജ്യങ്ങളിൽ കുടുങ്ങിപ്പോയ വിദേശ അധ്യാപകരുടെ അവസ്ഥ, സ്കൂൾ തുറക്കുന്നതോടെ അവരുടെ മടക്കം എന്നിവ കമ്മറ്റി പരിശോധിക്കും.