സന്ദർശക വിസ ഫീസ് വർദ്ധിപ്പിക്കാനൊരുങ്ങി കുവെെറ്റ്

0
29

കുവൈറ്റ്: സന്ദര്‍ശക വിസ ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനുള്ള നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്.താമസാനുമതി കാര്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പാര്‍ലമെന്റ് അംഗീകരിച്ച്‌ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.നിലവില്‍ സന്ദര്‍ശക വിസയ്ക്ക് മൂന്ന് ദിനാറാണ് ഈടാക്കുന്നത്. എന്നാല്‍ പുതിയ നിരക്ക് എത്രയാണെന്ന് ഇത് വരെയും വ്യക്തമാക്കിയിട്ടില്ല, അയല്‍‌ രാജ്യങ്ങളില്‍ ഈടാക്കുന്നതിന് സമാനമായ നിരക്കാകും കുവൈറ്റിലും ഈടാക്കുകയെന്നാണ് സൂചന.