ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് ആണ് ആഫ്രിക്കയിലെ ഗാംബിയയില്‍ കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന ലോകാരോഗ്യസംഘടനയുടെ ആരോപണത്തിനു പിന്നാലെ കഫ് സിറപ്പ് കന്പനി പൂട്ടി. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കൽസാണ് പൂട്ടിയത്. കേന്ദ്രസർക്കാർ കന്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് ചുമ, ജലദോഷ സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) അറിയിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.