കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട ഇന്ത്യയ്ക്ക് നിരന്തര പിന്തുണയും സഹായവും നൽകിവരുന്ന കുവൈത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ലിയാച്ചി . കൊറോണക്കെതിരായ കൂട്ടായ പോരാട്ടത്തിൽ കുവൈത്ത് ഇന്ത്യയ്ക്ക് നൽകിയ പരിപൂർണ പിന്തുണ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് നൽകിയ ആരോഗ്യ സാമഗ്രികളുടെ മൂന്നാമത്തെ ബാച്ചുമായി ഇന്ത്യൻ നാവികസേേനാ കപ്പലുകൾ മെയ് 6 ന് കുവൈത്ത് തീരംം വിട്ടു. ഇന്ത്യൻ നാവിക കപ്പലുകളായ ഐഎൻഎസ് തബാറിൽ 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 600 ഓക്സിജൻ സിലിണ്ടറുകളും നിറച്ചിരുന്നു; ഐഎൻഎസ് കൊച്ചിയിൽ 60 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 800 ഓക്സിജൻ സിലിണ്ടറുകളും 2 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ആണുള്ളത്. കുവൈത്ത് സർക്കാർ അനുവദിച്ച സഹായത്തിന് ഒപ്പം രാജ്യത്തെ പ്രവാസി സമൂഹവും വും ശേഖരിച്ചു നൽകിയ മെഡിക്കകൽ സാമഗ്രികളും ഇവയിിലുണ്ട്.
മെയ് 5, രണ്ടാമത്തെ ഇന്ത്യൻ കപ്പൽ, വാണിജ്യ കപ്പലായ എംവി ക്യാപ്റ്റൻ കട്ടൽമാൻ ഇന്ത്യയിലേക്ക് അടിയന്തിര വൈദ്യസഹായങ്ങളുമായി അൽ-ഷുയിബ മുഖത്തുനിന്ന് പുറപ്പെട്ടിരുന്നു. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ ജനറേറ്ററുകൾ, വെന്റിലേറ്ററുകൾ, മറ്റ് മരുന്നുകൾ തുടങ്ങി അടിയന്തിരമായി ആവശ്യമുള്ള വസ്തുക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. ഐഎൻഎസ് കൊൽക്കത്തയായിരുന്നു കുവൈറ്റിൽ നിന്നുംും മെഡിക്കൽ സാമഗ്രികളുമായി ആദ്യം ഇന്ത്യയിലേക്ക് തിരിച്ചത്, കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇത്. 40 എംടി ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ (20 എംടി വീതം) രണ്ട് ഐഎസ്ഒ ക്രയോജനിക് ടാങ്കുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മറ്റ് അവശ്യ മെഡിക്കൽ റിലീഫ് മെറ്റീരിയലുകൾ എന്നിവയാണ് കയറ്റുമതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.