ഇന്ത്യ – കുവൈത്ത് ആഴ്​ചയിൽ 5528 സീറ്റ്​ അനുവദിച്ച് DGCA, ആദ്യ വിമാനം നാളെ കൊച്ചിയിൽ നിന്ന്

0
22

കുവൈത്ത്​ സിറ്റി: ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിന്​ ആഴ്​ചയിൽ 5528 സീറ്റ്​ അനുവദിച്ച്​ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ​. ഇതുസംബന്ധിച്ച് കുവൈത്ത്​ വ്യോമയാന വകുപ്പ്​ മേധാവി യൂസുഫ്​ അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന്​ കത്തയച്ചു.​ ആദ്യ വിമാനം കൊച്ചിയിൽനിന്ന് വ്യാഴാഴ്​ചയുണ്ടാകും. 1,15,000 രൂപ മുതൽക്കാണ്​ ടിക്കറ്റ്​ നിരക്ക്​.

നിലവിൽ നിശ്ചയിച്ചിരിക്കുന്ന സീറ്റിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും പങ്കി​െട്ടടുക്കും. ബാക്കി വരുന്നവ ഇന്ത്യൻ വിമാന കമ്പനികൾക്ക് വിഹിതം വീതിച്ചുനൽകാൻ കുവൈത്ത്​ വ്യോമയാന വകുപ്പ്​ മേധാവി​ അയച്ച കത്തിൽ നിർദേശിക്കുന്നു . ഇന്ത്യ അന്താരാഷ്​ട്ര വിമാന സർവീസിന്​ വിലക്ക്​ ഏർപ്പെടുത്തിയത്​ തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ്​ ഇപ്പോൾ സർവീസ്​ ആരംഭിക്കുന്നത്​.