പരസ്‌പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും കുവൈത്തും സംയുക്ത കമ്മീഷന്‍ രൂപീകരിക്കും

0
29

കുവൈത്ത്‌ സിറ്റി: വിവിധ മേഖലകളില്‍ പരസ്‌പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും കുവൈത്തും സംയുക്ത കമ്മീഷന്‍ രൂപീകരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കറും കുവൈത്ത്‌ വിദേശകാര്യമന്ത്രി ഡോ. അഹമ്മദ്‌ നാസര്‍ അല്‍ മുഹമ്മദ്‌ അല്‍ സബാഹും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം. പ്രതിരോധം ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കമ്മീഷന്‍ ഊന്നല്‍ നല്‍കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടായിരുന്നു കുവൈത്ത്‌ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്‌. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍, കുവൈത്ത്‌ വിദേശകാര്യസഹമന്ത്രി ഇന്ത്യയിലെ കുവൈത്ത്‌ അംബാസിഡര്‍ എന്നിവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.

India, Kuwait set up joint commission to strengthen bilateral ties