രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 55 ശതമാനം വർദ്ധനയാണ് ഉണ്ടായത്. 37379 കോവിഡ് കേസുകളായിരുന്നു കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്ത്. കഴിഞ്ഞ ദിവസം 534 പേരാണ് കോവിഡ് രോഗബാധ മൂലം മരിച്ചത്. 4.18 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,14,004 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 3,43,21,803 പേർ രോഗമുക്തരായി. 4.82,551 പേരാണ് മരിച്ചത്.
ഇന്ത്യയിലെ ഒമൈക്രോൺ വൈറസ് വകഭേദം ബാധിച്ചവരുടെ എണ്ണം രണ്ടായിരം പിന്നിടുകയും ചെയ്തു. 2135 ഒമൈക്രോൺ കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 653 കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ സ്ഥിരീകരിച്ചത്. തൊട്ടു പിന്നിലുള്ള ഡൽഹിയിൽ 464 ഒമൈക്രോൺ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്