ശ്രീനഗർ: ജമ്മു കാശ്മീർ
അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ്റെ
പ്രകോപനം. കാഷ്മീരിലെ പൂഞ്ച്,
രജോരി മേഖലകളിലാണ് പാക്കിസ്ഥാൻ
അതിർത്തി ലംഘിച്ച് ആക്രമണം
നടത്തിയത്.
ഒരു പ്രകോപനവും കൂടാതെ
പാക്കിസ്ഥാൻ അതിർത്തി ലംഘിച്ച്
വെടിയുതിർക്കുകയായിരുന്നുവെന്ന്
സൈനിക വക്താവ് അറിയിച്ചു.ഇതിനെതിരെ ഇന്ത്യ
ശക്തമായി തിരിച്ചടിച്ചതായും
സൈനിക വക്താവ് വ്യക്തമാക്കി.