അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള നിരോധനം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് ഇന്ത്യ

0
28

ഡൽഹി: ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ നിർത്തിവച്ചതായി സിവിൽ ഏവിയേഷൻ റെഗുലേറ്റർ തിങ്കളാഴ്ച അറിയിച്ചു. ഫെബ്രുവരി 28 വരെയുള്ള സസ്പെൻഷൻ ജനുവരി 19 വരെ നീട്ടിയതായാണ് റിപ്പോർട്ടുകൾ.2020 മാർച്ച് 23-ന് കൊറോണ അധ്യാപനത്തെ തുടർന്ന്  ഷെഡ്യൂൾ ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും ഇന്ത്യൻ സർക്കാർ റദ്ദാക്കിയിരുന്നു.  2020 ജൂലൈ മുതൽ ഇന്ത്യയുമായി എയർ ബബിൾ ക്രമീകരണം ഉള്ള 45 രാജ്യങ്ങളിൽനിന്ന് പ്രത്യേക പാസഞ്ചർ വിമാനങ്ങൾക്കായിരുന്നു സർവീസ് നടത്താൻ അനുമതി.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിലേക്കും തിരകെയും ഉള്ള യാത്രാ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  അറിയിച്ചു.DGCA-അംഗീകൃത ഫ്ലൈറ്റിനെയും  അന്താരാഷ്‌ട്ര ഓൾ കാർഗോ ഫ്ലൈറ്റിനെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എയർ ബബിൾ ഫ്ലൈറ്റുകളെ ഇത്ബാധിക്കില്ലെന്ന് സർക്കുലർ വ്യക്തമാക്കിയിട്ടുണ്ട്