കുവൈത്ത് സിറ്റി:കുവൈത്തിലേക്ക് കൂടുതൽ ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കാൻ ഇന്ത്യ തയ്യാറാണെന്ന് കുവൈത്തിലെ ഇന്ത്യൻസ്ഥാനപതി സിബി ജോർജ്ജ് അറിയിച്ചു. അതിന് വേണ്ടി എല്ലാ സൗകര്യവും ഉറപ്പാക്കാം. കുവൈത്തിലെ പബ്ളിക് അതോറിറ്റി ഓഫ് മാൻ പവറിന്റെ ആക്ടിങ്ങ് ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ ജാഫറോ റുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളികൾ ഉൾപ്പെടെയുള്ള പൊതു താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതും ചർച്ചയായി. ഇന്ത്യൻ തൊഴിലാളികൾക്ക് സഹായകരമായ കുവൈറ്റിന്റെ നയ, നിയമ സംവിധാനങ്ങളെയും കുറിച്ച് സിബി ജോർജ്ജ് ഊന്നി പറഞ്ഞു. വിവിധ തൊഴിൽ മേഖലയിൽ ഇന്ത്യയുടെ സഹായത്തിൽ പബ്ളിക് അതോറിറ്റി ഓഫ് മാൻപവർ ആക്ടിങ്ങ് ഡിജി നന്ദി പറഞ്ഞു.