ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈത്ത് സായുധസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റ്‌നന്റ് ജനറല്‍ ഷൈഖ് ഖാലിദ് സാലിഹ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.