കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ചെയർമാൻ എഞ്ചിനീയർ ഫൈസൽ ഡി അലറ്റെലു മായി കൂടിക്കാഴ്ച നടത്തി..കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ, എഞ്ചിനീയറിംഗ് മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്തു.