കുവൈത്ത് സിറ്റി: 16 വയസ്സിനു മുകളിൽ പ്രായമുള്ള കുവൈത്തിലെ മുഴുവൻ ഇന്ത്യക്കാരും കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നു ഇന്ത്യൻ അംബാസിഡർ അറിയിച്ചു. കുവൈത്തിൽ കോവിഡ് വാക്‌സിനെടുക്കാത്തവരായി ഒരു ഇന്ത്യകാരനുമില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇന്ത്യൻ എംബസിയുടെ ലക്ഷ്യം മെന്നും അദ്ദേഹം പറഞ്ഞു . പ്രവാസി കൂട്ടായ്മയായ കെ കെ എം എ സംഘടിപ്പിച്ച വാക്സിനേഷൻ ബോധവത്കരണ ക്യാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അംബാസിഡർ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിൻ രജിസ്‌ട്രേഷനുവേണ്ടി സഹായിക്കാൻ ഇന്ത്യൻ എംബസിയിൽ പ്രത്യേകം കൗണ്ടറുകൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.