സഗീർ തൃക്കരിപ്പൂരിൻ്റെ നിര്യാണത്തിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് അനുശോചിച്ചു

0
20

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിൻ്റെ നിര്യാണത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് അനുശോചനം രേഖപ്പെടുത്തി. തൻറെ 30 വർഷം നീണ്ട പ്രവാസ ജീവിതത്തിനിടയിൽ ഇന്ത്യക്കാരും അല്ലാത്തവരുമായ നിരവധി പ്രവാസികൾക്ക് വേണ്ടി അദ്ദേഹം നിലകൊള്ളുകയും നിസ്വാർത്ഥമായി പ്രവർത്തിക്കുകയും ചെയ്തതായി അംബാസിഡർ അനുസ്മരച്ചു .  അദ്ദേഹത്തിൻറെ മരണം മൂലം ഉണ്ടായ നഷ്ടം നികത്താനാവാത്തതാണെന്ന് പറഞ്ഞ  അംബാസിഡർ സിബി ജോർജ് , കുവൈത്തിലെ പ്രവാസി സമൂഹം ഇക്കാലവും അദ്ദേഹത്തെ സ്മരിക്കുമെന്നും  കൂട്ടിച്ചേർത്തു.