കുവൈത്ത് സിറ്റി: ഇന്ത്യയിലെ ബിസിനസ് വ്യാപാരം , നിക്ഷേപം , വിനോദസഞ്ചാരം ഉൾപ്പെടെയുള്ള മേഖലയിലെ വാർത്തകൾ ഉൾപ്പെടുത്തിയ ഇന്ത്യൻ ബിസിനസ് ബുള്ളറ്റിൻ പുറത്തിറക്കി.കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്കും ചേർന്നാണ് ബുള്ളറ്റിൻ പുറത്തിറക്കുന്നത്.ആദ്യപ്രതി യുടെ പ്രകാശനം കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് നിർവഹിച്ചു. ഇന്ത്യയിലെയും കുവൈത്തിലെയും ബിസിനസുകാരെ കൂട്ടിയിണക്കുന്നത് ലക്ഷ്യം വെച്ചുകൊണ്ടാണ് ബുള്ളറ്റിൻ പുറത്തിറക്കുന്നത്.ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്കിംഗ് തുടർച്ചയാണ് ബുള്ളറ്റിൻ.
ഇന്ത്യയും കുവൈത്തും ആയുള്ള ബിസിനസ് ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പരിപാടികളും ബുള്ളറ്റിനിൽ ഉൾപ്പെടുത്തും.ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റ് റൈറ്റ് ബുള്ളറ്റിന്റെ ലിങ്ക് ലഭ്യമാകും.