മദ്യ വിൽപ്പന; ഇന്ത്യക്കാരനായ ഡെലിവറി ഡ്രൈവർ അറസ്റ്റിൽ

0
21

കുവൈത്ത് സിറ്റി: മദ്യ വില്പനയ്ക്കിടെ ഇന്ത്യക്കാരനായ പ്രവാസി അറസ്റ്റിൽ. ബ്നെയ്ദ് അൽഖറിലെ പട്രോളിംഗ് പരിശോധനയ്ക്കിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. ഉപഭോക്താവിന് പ്രാദേശികമായി നിർമ്മിച്ച മദ്യം എത്തിച്ച് നൽകവെയായിരുന്നു അറസ്റ്റ്.

ഇന്ത്യൻ ഡെലിവറി ജീവനക്കാരൻ ഇന്ത്യക്കാരനായ മറ്റൊരു പ്രവാസിയുമായി ചേർന്ന് ലഹരി വസ്തുക്കളുടെ കച്ചവടം നടത്തുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പിടിക്കപ്പെട്ട വ്യക്തിയിൽ നിന്ന് 30 കുപ്പി മദ്യവും 70 ദിനാറും പോലീസ് കണ്ടെടുത്തു.