കോവിഡ് ഡെൽറ്റ ഇന്ത്യ വകഭേദം ബ്രിട്ടീഷ് ആൽഫയെക്കാള്‍ അപകടകരം

0
33

കുവൈത്ത് സിറ്റി: ജനിതകമാറ്റം സംഭവിച്ച കോവിഡ് ഡെൽറ്റ ഇന്ത്യ വകഭേദം ബ്രിട്ടീഷ് ആൽഫ വകഭേദത്തെ കവച്ചു വയ്ക്കുന്നതെന്ന് കൊറോണയെ നേരിടാനുള്ള ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല പറഞ്ഞു, ഡെൽറ്റ കൂടുതലായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് വാക്സിനെടുക്കാത്തവരിലാണെന്നും അദ്ദേഹം പറഞ്ഞു.

ദിനംപ്രതി ആകെ ജനസംഖ്യയുടെ  ഒരുശതമാനത്തിലധികം പേര്‍ക്ക്‌ (അര്‍ഹരായ) വാക്‌സിന്‍ നല്‍കുന്നതായി വാക്‌സിനേഷന്‍ സമിതി അംഗം ഡോ. ഖാലിദ്‌ അല്‍ സയ്യീദ്‌ പറഞ്ഞു. എന്നിരുന്നാലും രാജ്യത്തെ കോവിഡ്‌ മരണ നിരക്ക്‌ ആശങ്കാജനകമാണ്‌. വാക്‌സിനേഷനും കൃത്യമായ ആരോഗ്യ മുന്‍കരുതലുകളുമാണ്‌ മികച്ച പ്രതിരോധം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിലവില്‍ രാജ്യത്ത്‌ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്‌.