10 ദിവസത്തിനകം ഇന്ത്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളി സംഘം കുവൈത്തിലെത്തും

0
26

കുവൈത്ത് സിറ്റി: നീണ്ട ഇടവേളക്കുശേഷം ഷം ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ സംഘം വീണ്ടും കുവൈത്തിലേക്ക് എത്തുന്നു. പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട  വീട്ടുജോലിക്കാരുടെ ആദ്യ സംഘമാണ് 10 ദിവസത്തിനകം കുവൈത്തിലെത്തുക എന്ന് ഫെഡറേഷൻ ഓഫ് ഡൊമസ്റ്റിക് വർക്കേഴ്സ് റിക്രൂട്ട്മെന്റ് ഏജൻസികളുടെ തലവൻ ഖാലിദ് അൽ ദഖ്നാൻ അറിയിച്ചു.

കഴിഞ്ഞ ഒന്നരവർഷമായി കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളി നിയമനം  നിയമനം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.  ഗാർഹിക തൊഴിലാളികളെ പ്രാദേശിക വിപണിയിൽ ലഭ്യമാക്കാൻ ഇനിയും സമയമെടുക്കും എന്നും അദ്ദേഹം പറഞ്ഞു . യാത്രാനിയന്ത്രണം ഒഴിച്ചുനിർത്തിയാൽ കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നും ഗാർഹിക തൊഴിലാളികളെ എത്തിക്കുന്നതിന് തടസ്സങ്ങ്ൾ ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.