മയക്കുമരുന്ന് കടത്ത് ; ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ

0
21

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ പ്രവാസിയെ കുവൈത്ത് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 11,000 ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തിയെന്നാണ് ഇയാൾക്കെതിരെ ചുമത്തിരിക്കുന്ന കുറ്റം. യൂറോപ്പിൽ നിന്ന് തപാൽ വഴി അയച്ച ലഹരി വസ്തുക്കൾ പിടിച്ചെടുത്ത ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് കസ്റ്റംസ് വകുപ്പുമായി ചേർന്ന് പ്രതിയെ പിടികൂടിയത്. ഒന്നേകാൽ കിലോയോളം ഹാഷിഷ് ചോക്ലേറ്റ് പാക്കറ്റുകൾക്ക് അകത്തായി ഒളിപ്പിച്ച് കടത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു