ഇന്ത്യൻ എംബസി ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കും

0
13

കുവൈറ്റ്‌ സിറ്റി : ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം 2025 ജനുവരി 26 ഞായറാഴ്ച ഇന്ത്യൻ എംബസി പരിസരത്ത് ആഘോഷിക്കും. രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തലും തുടർന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. തുടർന്ന് സാംസ്‌കാരിക പരിപാടികൾ നടക്കും. ഡിപ്ലോമാറ്റിക് ഏരിയയ്ക്കുള്ളിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം കാരണം, ഇന്ത്യൻ എംബസി സന്ദർശകരോട് രണ്ടാം റിംഗ് റോഡിൻ്റെ അവസാനത്തെ അറേബ്യൻ സ്ട്രീറ്റ് പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചു. അവിടെ നിന്ന് എംബസി പരിസരത്തേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ് ഏർപ്പെടുത്തി. ഒരു സാധുവായ സിവിൽ ഐഡി അല്ലെങ്കിൽ ഇന്ത്യൻ പാസ്‌പോർട്ടും കൈവശം വെക്കണം.