ലോകപ്രവാസി സമൂഹത്തെ ബന്ധിപ്പിക്കാൻ ‘ ആഗോള പ്രവാസി രിഷ്ത ‘

കുവൈത്ത് സിറ്റി: കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആരംഭിച്ച ‘ആഗോള പ്രവാസി രിഷ്ത’ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കുവൈത്തിലെ എല്ലാ ഇന്ത്യൻ വംശജരെയും സ്വാഗതം ചെയ്ത് ഇന്ത്യൻ എംബസി.
ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഫലപ്രദമായ ഒരു ആശയവിനിമയ വേദി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സർക്കാർ “ആഗോള പ്രവാസി രിഷ്ത പോർട്ടൽ ആരംഭിച്ചത്. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, പ്രവാസികൾ എന്നീ തലങ്ങളിലുള്ള ആശയവിനിമയമാണ് ഇതിലൂടെ സാധ്യമാവുക.

ഇന്ത്യൻ പ്രവാസികളായ അംഗങ്ങളുടെ രജിസ്ട്രേഷൻ പ്രാപ്തമാക്കുന്നതിനായാണ് പോർട്ടൽ സൃഷ്ടിച്ചിരിക്കുന്നത്, ഇതു വഴി ഇന്ത്യൻ ഗവൺമെന്റിന് വിദേശ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടാൻ സഹായിക്കുന്നു. എൻ‌ആർ‌ഐകൾ‌, ഒ‌സി‌ഐകൾ‌, പി‌ഐ‌ഒകൾ‌ എന്നീ കമ്മ്യൂണിറ്റികൾക്ക് പല മേഖലകളിൽ അവർക്ക് പ്രയോജനപ്പെടുന്ന നിരവധി സർക്കാർ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും.
https://pravasirishta.gov.in/home എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം