ഗാർഹിക തൊഴിലാളികളുടെ പരാതിരജിസ്ട്രേഷനായി അറബി ഭാഷാ പ്രാവീണ്യമുള്ള ജീവനക്കാരെ നിയമിക്കുമെന്ന് ഇന്ത്യന്‍ എംബസി

0
29

കുവൈറ്റ് സിറ്റി: കുവൈത്തിലുള്ള ഇന്ത്യക്കാരായ ഗാർഹിക തൊഴിലാളികളുടെ പരാതി രജിസ്ട്രേഷൻ സുഗമമാക്കുന്നതിനായി നടപടികളുമായി ഇന്ത്യൻ എംബസി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി റുമൈത്തിയയിലുള്ള ഗാര്‍ഹിക തൊഴിലാളി ഓഫീസില്‍ അറബി ഭാഷയില്‍ പ്രാവീണ്യമുള്ള ജീവനക്കാരെ നിയമിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതർ അറിയിച്ചു. എല്ലാ പ്രവര്‍ത്തിദിനത്തിലും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഇതിനുള്ള സമയം. ഈ സമയത്ത് +96565501769 എന്ന വാട്‌സാപ്പ് നമ്പര്‍ മുഖേനയും എംബസി ജീവനക്കാരെ സമീപിക്കാം.