ഏത് അടിയന്തര സാഹചര്യത്തിലും സഹായവുമായി എംബസി കൂടെയുണ്ടാകുമെന്ന് അംബാസിഡർ സിബി ജോർജ്

0
19

കുവൈത്ത് സിറ്റി: എല്ലാ അടിയന്തര സാഹചര്യങ്ങളിലും പ്രവാസികൾക്ക് സഹായഹസ്തവുമായി ഇന്ത്യൻ എംബസി കൂടെയുണ്ടാകുമെന്ന് എന്ന് അംബാസിഡർ സിബി ജോർജ്. എല്ലാ അടിയന്തിര മെഡിക്കൽ കേസുകളുടെയും ചികിത്സാ ചെലവുകൾ പരിശോധനാ അടിസ്ഥാനത്തിൽ നിറവേറ്റുന്നതുൾപ്പെടെയുള്ള സഹായവും നൽകാൻ എംബസി തയ്യാറാണ്. എന്നും അദ്ദേേഹം പറഞ്ഞു. ‘കുവൈത്തിലെ ഇന്ത്യക്കാർക്കുള്ള നിയമ സഹായ പദ്ധതികൾ’ എന്ന വിഷയത്തിൽ ഒരു ഓപ്പൺ ഹൗസ് സെഷനിൽ സംസാരിക്കകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 17 ന് എംബസി പരിസരത്ത് കമ്മ്യൂണിറ്റിയുമായി സംഘടിപ്പിച്ച ഒരു സംവേദനാത്മക സെഷന് ശേഷമായിരുന്നു ഓപ്പൺ ഹൗസ്.

.ഇന്ത്യൻ അംബാസഡർ എച്ച്.ഇ സിബി ജോർജ്, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ, മാധ്യമ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഏതെങ്കിലും കോവിഡ് -19  രോഗികളുമായി സമ്പർക്കം പുലർത്തുന്ന ചരിത്രമുള്ളവരും , ഏതെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉചിതമായ മെഡിക്കൽ കൺസൾട്ടേഷനായി അടുത്തുള്ള ആരോഗ്യ കേന്ദ്ര ത്തിൽ ചികിത്സ തേടണമെന്നും യാതൊരു മടിയോ കാലതാമസമോ ഇതിൽ വരുത്തരുതെന്നും്നും അദ്ദേഹം പറഞ്ഞു

ആവശ്യമുള്ളവർക്ക് എല്ലാ പിന്തുണയും നൽകാൻ എംബസിയും ഐസിഎസ്ജിയും തയ്യാറാണ്. ആവശ്യക്കാർക്ക്ച്ച  ഉച്ച ഭക്ഷണം നൽകുന്നത് തുടരുന്നുണ്ട്, അർഹരായ എല്ലാ വർക്കും  വിമാന ടിക്കറ്റ് നൽകുന്നത് തുടരുന്നു, കൂടാതെ മെഡിക്കൽ എസ്‌കോർട്ട് ആവശ്യമുള്ളവർക്കായി  യാത്രാ ക്രമീകരണങ്ങൾ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഒരു ലക്ഷത്തി എൺപത്തയ്യായിരം ഇന്ത്യക്കാർ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. മിഷൻ ഇപ്പോഴും പ്രവർത്തിക്കുന്നു. എന്തെങ്കിലും ആവശ്യകതകൾക്കോ ​​പിന്തുണയ്ക്കോ എംബസിയുമായോ ഐസി‌എസ്ജിയുമായോ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും അസോസിയേഷനുകളുമായോ ബന്ധപ്പെടുക. എംബസിയിലും ഞങ്ങളുടെ മൂന്ന് പാസ്‌പോർട്ട് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന ബോക്സുകളിൽ ഐസിഡബ്ല്യുഎഫിന്റെ പിന്തുണയ്ക്കുള്ള അഭ്യർത്ഥനകൾ നിങ്ങൾക്ക് ഉപേക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞു.