കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ എന്നിവയ്‌ക്കായുള്ള കുവൈറ്റിലെ BLS ഇന്റർനാഷണൽ ഔട്ട്‌സോഴ്‌സിംഗ് സെൻസറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. കുവൈറ്റ് സിറ്റി , അബ്ബാസിയ , ഫഹാഹീൽ എന്നിവിടങ്ങളിലെ BLS കേന്ദ്രങ്ങൾ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ 12 വരെ തുറന്നിരിക്കും. മെയ് 3 ചൊവ്വാഴ്ച മുതലാണിത് പുതിയ സമയക്രമം നടപ്പിലാക്കുക. ഏതെങ്കിലും ഒരു ദിവസം രാവിലെ 8 മണി മുതൽ 10 മണി വരെ കോൺസുലാർ അറ്റസ്റ്റേഷൻ കേന്ദ്രങ്ങളിൽ സമർപ്പിച്ച രേഖകൾ വൈകുന്നേരം 6 മുതൽ 8 മണിക്കുള്ളിൽ സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷകർക്ക് തിരികെ നൽകും.രാവിലെ 10 മണിക്ക് ശേഷം സമർപ്പിച്ച രേഖകൾ സാക്ഷ്യപ്പെടുത്തിയ ശേഷം അടുത്ത പ്രവൃത്തി ദിവസം വൈകിട്ട് 6 നും 8 നും ഇടയിൽ അപേക്ഷകർക്ക് തിരികെ നൽകും.