ഇന്ത്യൻ എംബസി മാർച്ച് 2 മുതൽ 4 വരെ അടച്ചിടും

0
36

കുവൈത്ത് സിറ്റി: കോവിഡ് മുന്‍കരുതല്‍ ആരോഗ്യനടപടിയുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി അടച്ചിടുന്നു. മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് നാല് വരെയാണ്‌ എംബസി അടച്ചിടുന്നത്.

അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ തുടരും. അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ cons1.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാം. മൂന്ന് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തുടരും. മാര്‍ച്ചില്‍ എംബസി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ പരിപാടികളും പുനക്രമീകരിച്ചിട്ടുണ്ട്.