പ്രവാസികൾ എത്രയുംവേഗം കോവിഡ് വാക്സിൻ രജിസ്ട്രേഷൻ നടത്തണമെന്ന് ഇന്ത്യൻ എംബസി

0
29

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് കോവിഡ വാക്സിനേഷനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി. വാക്സിൻ സ്വീകരിക്കുന്നതിന് വേണ്ടി കുവൈത്തിലെ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ള രജിസ്ട്രേഷൻ ലിങ്കിൽ എല്ലാ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളേയും എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നാണ് എംബസി പത്രക്കുറിപ്പിൽ നൽകുന്ന നിർദേശം. രജിസ്ട്രേഷൻ നടപടികൾ എത്രയും പെട്ടെന്ന് നിർവഹിക്കുന്നത് ബന്ധപ്പെട്ട അധികാരികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എളുപ്പത്തിലും ചിട്ടയായും നടത്താൻ സഹായകമാകുമെന്നും എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഈ ലിങ്കിൽ നേരിട്ട് ഓൺലൈനായി രജിസ്റ്റർ ചെയ്യാം, https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx. സിവിൽ ഐഡി നമ്പർ, സിവിൽ ഐഡി സീരിയൽ നമ്പർ (സിവിൽ ഐഡിയുടെ പിൻഭാഗത്ത് നൽകിയിരിക്കുന്നു), പാസ്‌പോർട്ട് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ മുതലായ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്.

വാക്സിനേഷനായി മുകളിൽ പറഞ്ഞ വെബ്‌പേജിൽ രജിസ്റ്റർ ചെയ്യുന്നതിന് ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി കുവൈത്തിലെ എംബസി ഓഫ് പരിസരത്ത് ഒരു ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. എംബസി സന്ദർശിക്കുന്നവരും നേരിട്ട് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരുമായ ഇന്ത്യൻ പൗരന്മാർക്ക് എംബസിയിൽ ഈ സൗകര്യം ലഭിക്കും.