ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻ്റ് ചെലവ് കുറയ്ക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി അംബാസിഡർ

0
32

ഇന്ത്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ട് വരുന്നതിനുള്ള നിരക്ക് കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് . ഇതു സംബന്ധിച്ച് പബ്ളിക് അതോറിറ്റി ഓഫ് മാൻ പവറുമായി ചർച്ച നടത്തും. നിലവിൽ ഇന്ത്യയിൽ നിന്ന് ഗാർഹിക തൊഴിലാളിയെ കൊണ്ട് വരുന്നതിന് 900 ദിനാർ സ്പോൺസർക്ക് ചെലവാകുന്നു. ഇത് വലിയ കൂടുതലാണ്. ഗാർഹിക തൊഴിലാളികളെ കൊണ്ട് വരുന്നതിന് രണ്ട് രാജ്യങ്ങളുമായി ധാരണാ പത്രം ഒപ്പിട്ടുണ്ട്. കുവൈത്തിലേയ്ക്ക് തൊഴിലാളികളെ കൊണ്ട് വരുന്നതിനുള്ള ചെലവ് കുറയ്ക്കാനുള്ള നിർദ്ദേശം ധാരണ പത്രത്തിൽ ഉണ്ട്. ഇത് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും സിബി ജോർജ് വ്യക്തമാക്കി