കുവൈറ്റിൽ ക്വാറന്റൈൻ ചെയ്ത കെട്ടിടത്തിലെ ഇന്ത്യക്കാരൻ മരിച്ചു; പരിശോധനഫലം കാത്ത് അധികൃതർ

0
21

കുവൈറ്റ്: കുവൈറ്റിൽ ഇന്ത്യക്കാരൻ മരിച്ചു. താമസക്കാരിലൊരാൾക്ക് കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ക്വാറന്റൈൻ ചെയ്യപ്പെട്ട മിർഗ്ഗാബിലെ ഒരു കെട്ടിടത്തിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്‌. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അറുപതുകാരനായ ഇയാൾ കൊറോണ ബാധിതനാണോയെന്ന് ആശുപത്രിയിൽ നടത്തിയ സ്രവം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഇയാളുടെ മരണം ഹൃദയാഘാതം മൂലമാണോ അതോ കോവിഡ് ബാധിച്ചാണോയെന്ന് സ്ഥിരീകരിക്കാൻ ലോകാരോഗ്യ സംഘടനയുടെയും അഭിപ്രായം തേടിയിട്ടുണ്ട്. കൊറോണ ബാധിച്ചാണ് മരിച്ചതെങ്കിൽ കുവൈറ്റിൽ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമായിരിക്കും ഇത്.

ഇയാളുടെ മരണത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന 900 പേരെ മറ്റൊരു പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. രോഗം സംശയിക്കുന്ന 23 ആളുകളെ ആശുപത്രിയിലേക്കും. ഇതിൽ കൂടുതലും ഇന്ത്യക്കാരാണ്.