ഇന്ത്യക്കാരനായ പ്രവാസി കുവൈത്തിൽ സ്വയം വെടിയുതിർത്ത് മരിക്കാൻ ശ്രമിച്ചു

0
30

കുവൈത്ത് സിറ്റി: 31കാരനായ ഇന്ത്യക്കാരനായ പ്രവാസിയാണ്  സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.  ഇയാളെ  ഫർവാനിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുവൈത്തിലെ അർദിയയിലുള്ള സ്പോൺസറുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. നാട്ടിലുള്ള ഭാര്യയുമായി ഫോണിൽ വഴക്കിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു എന്ന് സ്പോൺസർ പോലീസിന് മൊഴി നൽകി. ഡ്രൈവറായി ജോലി ചെയ്യുന്ന  യുവാവ് സ്പോൺസറുടെ  കാറിൻറെ ട്രക്കിൽ സൂക്ഷിച്ചിരിന്ന എയർ ഗൺ ഉപയോഗിച്ച് നെഞ്ചിൽ വലതുവശത്തായി വെടിയുതിർക്കുകയായിരുന്നു.